---
title: "കൊട്ടിയൂർ പാൽചുരം റോഡ് വീണ്ടും തകർന്നു; യാത്രാദുരിതം രൂക്ഷം"
english_title: "Kottiyoor-Palchuram Ghat Road Damaged Again in Kannur, Travelers Struggle"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375875/kottiyoor-palchuram-ghat-road-damaged-kannur-wayanad`"
published_at: "2026-08-01T09:20:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d6d44cc2c0_1000205970.jpg"
keywords: ["Kottiyoor", "Palchuram", "Ghat Road", "Kannur", "Wayanad", "Road Damage"]
---

# കൊട്ടിയൂർ പാൽചുരം റോഡ് വീണ്ടും തകർന്നു; യാത്രാദുരിതം രൂക്ഷം

> **Lead Summary:** **കേളകം**: ആഴ്ചകൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ കൊട്ടിയൂർ-ബോയ്സ് ടൗൺ പാൽചുരം ചുരംപാത വീണ്ടും തകർന്നു. ചുരത്തിലെ ചെകുത്താൻ റോഡിന് സമീപമാണ് ശക്തമായ മഴയെ തുടർന്ന് റോഡിൻ്റെ ഉപരിതലം ഒലിച്ചുപോയത്.

## Article Content

**കേളകം**: ആഴ്ചകൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ കൊട്ടിയൂർ-ബോയ്സ് ടൗൺ പാൽചുരം ചുരംപാത വീണ്ടും തകർന്നു. ചുരത്തിലെ ചെകുത്താൻ റോഡിന് സമീപമാണ് ശക്തമായ മഴയെ തുടർന്ന് റോഡിൻ്റെ ഉപരിതലം ഒലിച്ചുപോയത്.

കല്ലും മെറ്റലും ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടു. ഇതോടെ വയനാട്ടിലേക്കും തിരിച്ചും സഞ്ചരിക്കുന്നവർ കടുത്ത യാത്രാദുരിതം നേരിടുകയാണ്.

കണ്ണൂർ ജില്ലയെ വയനാടുമായും കർണാടകയുമായും ബന്ധിപ്പിക്കുന്ന പ്രധാന മലമ്പാതയാണ് ഇത്. ദിവസേന നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ, ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, പച്ചക്കറി-കാർഷിക ഉൽപ്പന്നങ്ങൾ, അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന ചരക്ക് വാഹനങ്ങൾ എന്നിവ ഈ വഴിയെ ആശ്രയിച്ചാണ് പോകുന്നത്.

റോഡ് തകർന്നതോടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. മഴവെള്ളം കുത്തിയൊലിക്കുന്നതിനാൽ കുഴികളുടെ ആഴം തിരിച്ചറിയാൻ കഴിയുന്നില്ല. ഇത് അപകടസാധ്യതയും വർധിപ്പിക്കുന്നു.

അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375875/kottiyoor-palchuram-ghat-road-damaged-kannur-wayanad`)